InternationalLatest

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് മൂന്നാം ജയം

“Manju”

ഫുഡ്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് മൂന്നാം ജയം. വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ മൂന്നാം ജയം സ്വന്തമാക്കിയത്. 67-ാം മിനുട്ടില്‍ ഫിര്‍മിനോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

സൂപ്പര്‍ താരം നെയ്മറടക്കം നാലുപേരുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും വിജയിച്ച്‌ ഒന്‍പത് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 2015ല്‍ ചിലെയോട് 2-0ന് തോറ്റുപോയതൊഴിച്ചാല്‍ ലോകകപ്പ് ക്വാളിഫയറില്‍ 20 മത്സരങ്ങള്‍ക്കിടെ ബ്രസീല്‍ തോല്‍വിയറിഞ്ഞിട്ടില്ല.

2022ല്‍ ഖത്തറിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

Related Articles

Back to top button