IndiaKeralaLatest

നിരോധനം ലംഘിച്ച് ആഘോഷം, മലിനീകരണം രൂക്ഷം

“Manju”

സിന്ധുമോൾ. ആർ

നിരോധനം ലംഘിച്ച്‌ പടക്കം പൊട്ടിച്ചു, ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

ന്യൂ‌ഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിരോധനം മറികടന്ന് പടക്കങ്ങള്‍ പൊട്ടിച്ചതോടെ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. വായു ഗുണനിലവാര സൂചികയില്‍ ശനിയാഴ്ച 414 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് 414ല്‍ എത്തിയത്.

ഡല്‍ഹിയില്‍ കൊവിഡ് വെെറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമായ വായുമലിനീകരണം ദീപാവലി ആഘോഷങ്ങളോടെ വര്‍ദ്ധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ദീപാവലി ആഘോഷള്‍ക്ക് പടക്കങ്ങള്‍ വില്‍ക്കുന്നതിനും പൊട്ടിക്കുന്നതിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത് മറികടന്ന് പടക്കങ്ങള്‍ പൊട്ടിച്ചതാണ് വായുമലിനീകരണം രൂക്ഷമാകാന്‍ കാരണമായത്. അതേസമയം നിരോധനം ലംഘിച്ച്‌ പടക്കം വിറ്റ 10 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഇവരില്‍ നിന്നും 638.32 കിലോ പടക്കവും കണ്ടെടുത്തു. പടക്കം പൊട്ടിച്ചതായി കണ്ടെത്തിയ 14 പേര്‍ക്കെതിരെയും കേസെടുത്തു. നവംബര്‍ 16 ഓടെ വായുവിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ പുരോഗതി പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button