International

വരാനിരിക്കുന്നത് വിശപ്പ് എന്ന പകർച്ച വ്യാധി

“Manju”

2021 ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത് യുഎന്‍ ഏജന്‍സിയായിരുന്നു. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി വ്യക്തമാക്കി.

ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്നും കടുത്ത ജോലികള്‍ വരാനിരക്കുന്നതേയുള്ളൂവെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കൊവിഡിനേക്കാള്‍ വാര്‍ത്താപ്രാധാന്യം ലഭിച്ചു. കൊവിഡ് കാലത്ത് കരുത്തോടെ പ്രവര്‍ത്തിക്കാന്‍ നൊബേല്‍ സമ്മാനം പ്രചോദനമായി. കൊവിഡിനെ ലോകം നേരിടേണ്ടി വരുമെന്ന് ഏപ്രിലില്‍ യുഎന്‍ രക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം വിശപ്പെന്ന പകര്‍ച്ച വ്യാധിയും നേരിടേണ്ടി വരും.

Related Articles

Back to top button