Motivation

പ്രായോഗിക ബുദ്ധിയിൽ കാക്കയെ കടത്തിവെട്ടി മണ്ണാത്തിപ്പുള്ള്

“Manju”

ദാഹിച്ചുവലഞ്ഞ കാക്ക കിണറിന്റെ സമീപത്തിരുന്ന കുടത്തിൽ കല്ല് പെറുക്കിയിട്ട് വെള്ളം കുടിച്ച കഥ ചെറുപ്പം മുതൽ പറഞ്ഞു കേൾക്കുന്നതാണ്. അത്തരമൊരു സംഭവത്തിന്റെ യഥാർഥ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബുദ്ധിമാനായ കാക്കയുടെ കഥ കേട്ടിട്ടുണ്ടെങ്കിലും അത്തരമൊരു ദൃശ്യം ആരും നേരിൽ കണ്ടിട്ടുണ്ടാവില്ല. കഥയിൽ കാക്കയായിരുന്നു താരമെങ്കിൽ ഈ ദൃശ്യത്തിൽ മണ്ണാത്തിപ്പുള്ള് എന്നറിയപ്പെടുന്ന പക്ഷിയാണ് താരം.

തറയിലിരിക്കുന്ന ചെറിയ കുപ്പിയിൽ നിന്ന് വെള്ളം കുടിക്കാനായിരുന്നു പക്ഷിയുടെ ശ്രമം. സമീപത്തു കിടക്കുന്ന ഓരോ കല്ലുകൾ ചുണ്ടുപയോഗിച്ച് കൊത്തിയെടുത്ത് കുപ്പിക്കുള്ളിലേക്കിട്ടായിരുന്നു പക്ഷിയുടെ പരീക്ഷണം. ഒരോ കല്ലിടുമ്പോഴും പൊങ്ങിവരുന്ന വെള്ളം കുടിച്ച് പക്ഷി ദാഹം തീർക്കുന്നതും ദൃശ്യത്തിൽ കാണാം. മണ്ണാത്തിപ്പുള്ളിന്റെ ബുദ്ധിപരമായ നീക്കമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഊർജതന്ത്രത്തിൽ എനിക്ക് ബിരുദാനന്തര ബിരുദമുണ്ട് എന്ന അടിക്കുറിപ്പോടെ നേച്ചർ ആൻഡ് സയൻസ് സോണാണ് ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.നാല് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

https://twitter.com/ZoneNature03/status/1328204399018192900?s=20

ഭൂമധ്യരേഖയ്ക്കടുത്തുള്ള ഏഷ്യൻ രാജ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന പക്ഷിയാണ് മണ്ണാത്തിപ്പുള്ള് അഥവാ ഓറിയന്റൽ മാഗ്പൈ റോബിൻ എന്നറിയപ്പെടുന്ന പക്ഷി. ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനീഷ്യ, ചൈനയുടെ ചില ഭാഗങ്ങൾ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലൊക്കെ ഇവയെ ധാരാളമായി കാണാൻ സാധിക്കും.

Related Articles

Back to top button