IndiaLatest

ഭിന്നശേഷിക്കാരായ കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുമുള്ള ത്രിദിന ബോധവത്കരണ പരിപാടി സമാപിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രലയത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ തിരുവനന്തപുരവും അസോസിയേഷൻ ഫോർ ദി ഇൻറലകച്വലി ഡിസേബൾഡ് (എയ്ഡ്) സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകർക്കും മാതാപിതാക്കൾക്കുമുള്ള ത്രിദിന ബോധവത്കരണ പരിപാടി ഇന്ന് സമാപിച്ചു

ഇന്ന് “കോവിഡ് 19 കാലഘട്ടത്തിൽ ഗാർഹിക തൊഴിൽ പരിശീലനം”, “കോവിഡാനന്തര മാനസിക സാമൂഹിക പ്രശ്നങ്ങൾ” എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. കോഴിക്കോട് ശാന്തി സദൻ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി എസ് മായ, സ്‌പോർട്‌സ് അസോസിയേഷൻ ഫോർ ഡിഫറൻന്റിലി അബിൾഡ്-കേരള പ്രസിഡന്റ് മാത്യു കിരിയന്തൻ സി.എം.ഐ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻറെ സാമ്പത്തിക ഉപദേഷ്ടാവായ ശ്രീ.പി.കെ.അബ്ദുൾ കരീം, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല ജോയിൻറ് ഡയറകടർ ഡോ. നീതു സോന, പ്രമുഖ മോട്ടിവേഷണൽ-എബിലിറ്റി ട്രെയിനർ ശ്രീ ബ്രഹ്മ നായകം മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button