KannurKeralaLatest

കാസർകോട് പോലീസിനു നേരെ ആക്രമണം

“Manju”

ശ്രീജ.എസ്

കാസര്‍കോട്: പട്രോളിങ്ങിനിടെ പോലീസിനുനേരെ കയ്യേറ്റം. കാസര്‍കോട് ജില്ലയിലെ മേല്‍പ്പറമ്പിലാണ് സംഭവം. മാസ്‌ക് പോലും ധരിക്കാതെ കെട്ടിടത്തിന് മുന്നില്‍ കൂടിനിന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തില്‍ സി.ഐ. അടക്കം മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സി.ഐയുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസിന് നേരെ കയ്യേറ്റം ഉണ്ടായത്. കെട്ടിടത്തിന് മുന്നില്‍ കൂടി നിന്നവരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു.

ചിലരൊഴികെ എല്ലാവരും പോലീസ് പറഞ്ഞത് അനുസരിച്ച്‌ പിരിഞ്ഞുപോയി. ഇതിനിടെയാണ് നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ താക്കോല്‍ ഒരാള്‍ കൈവശപ്പെടുത്തുന്നത്.
തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചതോടെ വാക്കേറ്റമായി. തുടര്‍ന്നാണ് പോലീസിനുനേരെ കയ്യേറ്റേമുണ്ടായത്.

സംഭവത്തില്‍ സിഐ സിഎല്‍ ബെന്നി ലാലു, എസ്‌ഐ കെ ബൈജു, സിവില്‍ പോലീസ് ഓഫിസര്‍ ഷിനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സലാം ഇസ്മയില്‍ ഷമീര്‍ എന്നിവരെ മേല്‍പ്പറമ്ബ് പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button