IndiaLatest

സൂപ്പർ കമ്പ്യൂട്ടറുകൾ ഇന്ത്യയിലും

“Manju”

മഹാരാഷ്ട്ര :ഇന്ത്യയിലെ ഏറ്റവും ശക്തമായ സൂപ്പർ കംപ്യൂട്ടർ ‘പരം സിദ്ധി-എഐ’ (Param Siddhi-AI) എന്ന എച്പിസി-എഐ സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമം ആകുകയാണെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരം വച്ച് ലോകത്തെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍കംപ്യൂട്ടറുകളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ കംപ്യൂട്ടര്‍ ഇടംപിടിച്ചു കഴിഞ്ഞു. ആഗോള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സേവന ദാതാവായ അറ്റോസ് (Atos) പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം പരം സിദ്ധി- എഐക്ക് ലോകത്തെ ഏറ്റവും ശക്തമായ 500 സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്കിടയില്‍ 63-ാം സ്ഥാനമാണ് ഉള്ളത്. ഇതാണ് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ സൂപ്പര്‍ കംപ്യൂട്ടര്‍. പരം സിദ്ധി-എഐയുടെ നിര്‍മാണത്തില്‍, എന്‍വിഡിയോ ഡിജിഎക്‌സ് എ100 സിസ്റ്റംസ്, എന്‍വിഡിയ മെലനോക്‌സ് (Mellanox) എച്ഡിആര്‍ ഇന്‍ഫിനിബന്‍ഡ് നെറ്റ് വര്‍ക്ക്, സി-ഡാക് എച്പിസി-എഐ എൻജിന്‍, എഐ സോഫ്റ്റ്‌വെയര്‍ സ്റ്റാക്ക്, ക്ലൗഡ് പ്ലാറ്റ്‌ഫോം എന്നിവയുമായി കണക്ടു ചെയ്തിരിക്കുകയാണ്. ഇതിന്റെ പ്രകടനം 4.6 പെറ്റാഫ്‌ളോപ്‌സ് സസ്റ്റെയ്ന്‍ഡ്, 210 എഐ പെറ്റഫ്‌ളോപ്‌സ് എന്നിങ്ങനെയാണ്.

ദേശീയ സൂപ്പര്‍ കംപ്യൂട്ടിങ് മിഷന്റെ കീഴിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കും കീഴിലാണ് നാഷണല്‍ സൂപ്പര്‍ കംപ്യൂട്ടിങ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പരം സിദ്ധി- എഐ മാത്രമല്ല ഏറ്റവും കരുത്തുറ്റ 100 സൂപ്പര്‍കംപ്യൂട്ടറുകളുടെ ലിസ്റ്റിലുള്ളത്. ലിസ്റ്റില്‍ 78-ാം സ്ഥാനത്താണ് പ്രത്യൂഷ് (Pratyush) ഉള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഇത് കാലാവസ്ഥാ പ്രവചനത്തിനാണ് ഉപയോഗിക്കുന്നത്.

Related Articles

Back to top button