KeralaLatest

സ്വാതന്ത്ര്യർക്കായി 75 ചിന്ഹങ്ങൾ

“Manju”

ശ്രീജ.എസ്

കൊല്ലം: ഹെല്‍മെറ്റ് മുതല്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വരെയുള്ള 75 ചിഹ്നങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്കായി കാത്തിരിക്കുന്നത്. മനസ്സില്‍ പോരാട്ടവീര്യം നിറഞ്ഞ സ്ഥാനാര്‍ഥികളെ, കോര്‍ത്തുവെച്ചരിക്കുന്ന രണ്ടുവാള്‍, രണ്ടുവാളും ഒരു പരിചയും, എരിയുന്ന പന്തം എന്നീ ചിഹ്നങ്ങളുമുണ്ട്.

കായികപ്രേമികള്‍ക്ക് ക്രിക്കറ്റ് ബാറ്റ്, ഫുട്ബോള്‍, ഹോക്കിസ്റ്റിക്കും പന്തും, ടെന്നീസ് റാക്കറ്റ്, കാരംബോര്‍ഡ് എന്നിവ തിരഞ്ഞെടുക്കാം. പഴങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് ആപ്പിള്‍, മുന്തിരിക്കുല, മാങ്ങ, പൈനാപ്പിള്‍ എന്നിവയെ ആശ്രയിക്കാം. വാഹനപ്രേമികള്‍ക്ക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷ, കാര്‍, തീവണ്ടി എന്‍ജിന്‍, കപ്പല്‍ കൈവണ്ടി എന്നിവയുമാകാം. സംഗീതപ്രേമികള്‍ക്ക് വയലിന്‍, പെരുമ്പറ, ട്രംപറ്റ്, ഹാര്‍മോണിയം, ചെണ്ട, ഓടക്കുഴല്‍ എന്നിവയുണ്ട്. പൂക്കളില്‍ റോസാപ്പൂവ്, പച്ചക്കറിയില്‍ കാരറ്റ് എന്നീ ചിഹ്നങ്ങളുമുണ്ട്.

Related Articles

Back to top button