IndiaKeralaLatest

 ഗോസംരക്ഷണത്തിനായി മദ്ധ്യപ്രദേശില്‍  “കൗ ക്യാബിനറ്റ്”

“Manju”

ഭോപ്പാല്‍: ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ “കൗ ക്യാബിനറ്റ്” രൂപീകരിക്കുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

നവംബര്‍ 22 ന് പകല്‍ 12 മണിയ്ക്ക് അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണകേന്ദ്രത്തില്‍ കൗ കാബിനറ്റിന്റെ ആദ്യ യോഗം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പ്രത്യേക വകുപ്പ്‌ രൂപീകരിക്കുന്നതെന്ന് ശിവ്രാജ് സിങ് ട്വീറ്റിലൂടെ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പുകള്‍ കൗ ക്യാബിനറ്റിന്റെ ഭാഗമാകുമെന്ന് ചൗഹാന്‍ വ്യക്തമാക്കി.

Related Articles

Back to top button