InternationalLatest

കോവിഡ് വാക്സിന്‍ ഉത്പാദന യൂണിറ്റ് കേരളത്തിലും സ്ഥാപിക്കാന്‍ സാധ്യത

“Manju”

ശ്രീജ.എസ്

കോവിഡ്‌ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുമുള്ള യൂണിറ്റുകള്‍‌ കേരളത്തില്‍ സ്ഥാപിക്കാനുള്ള സാധ്യത പഠിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. വാക്‌സിന്‍ ലഭ്യമായാല്‍ വിതരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ്‌ സമിതി രൂപീകരിച്ചത്‌.

കോവിഡ് വാക്സിന്‍ വിതരണത്തിന്‌ ശീതീകൃത ശൃംഖലകള്‍ ഒരുക്കല്‍ വെല്ലുവിളിയാണ്‌. വാക്സിനുകളില്‍ ചിലത്‌ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിക്കണം. കൂടുതല്‍ വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിച്ച്‌ വിവിധ ഇടങ്ങളില്‍ എത്തിക്കുകയും ശ്രമകരമാണ്. പ്രോട്ടീന്‍ അധിഷ്ഠിത‌ വാക്‌സിനുകള്‍ സംസ്ഥാനത്ത്‌ ഉല്‍പ്പാദിപ്പിക്കാനാകുമോ എന്നതും സമിതി പരിശോധിക്കും.

വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ വൈറോളജി ആന്‍ഡ്‌ മൈക്രോബയോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി ജേക്കബ്‌ ജോണ്‍ സമിതി ചെയര്‍മാനാണ്‌. ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജീനോമിക്‌സ്‌ ആന്‍ഡ്‌ ഇന്റഗ്രേറ്റഡ്‌ ബയോളജിയിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ ഡോ. വിനോദ്‌ സ്‌കറിയ, പാരാമെഡിക്കല്‍ ഇന്‍ഡസ്‌ട്രി കണ്‍സള്‍ട്ടന്റ്‌ ഡോ. എം ഡി നായര്‍, സ്‌റ്റേറ്റ്‌ പ്ലാനിങ്‌ ബോര്‍ഡ്‌ അംഗം ഡോ. ബി ഇക്‌ബാല്‍, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗവിഭാഗത്തിലെ ഡോ. ആര്‍ അരവിന്ദ്‌ (കണ്‍വീനര്‍) എന്നിവരാണ്‌ അംഗങ്ങള്‍.

Related Articles

Back to top button