IndiaInternationalLatest

ഇന്ദിരഗാന്ധിയുടെ ജന്മദിനം; അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ച്‌ രാഹുല്‍ ഗാന്ധി

“Manju”

സിന്ധുമോൾ. ആർ

ഇന്ദിരഗാന്ധിയുടെ ജന്മദിനത്തില്‍ അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കോണ്‍​ഗ്രസ് നേതാവ് എം.പി രാഹുല്‍ ​ഗാന്ധി.ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നൂറ്റിമൂന്നാം പിറന്നാള്‍ ദിനമാണ് ഇന്ന്. ജന്മദിനത്തില്‍ രാഹുല്‍ ഗാന്ധി ഇന്ദിര ഗാന്ധിയുടെ സമാധി സ്​ഥലമായ ശക്തി സ്​ഥലില്‍ എത്തി ആദരാജ്ഞലി അര്‍പ്പിച്ചു.

‘കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയും അധികാരരൂപവുമായിരുന്ന ഇന്ദിരഗാന്ധിയുടെ ജന്മദിനത്തില്‍ ഞാന്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു. രാജ്യം മുഴുവന്‍ ഇപ്പോഴും, ഇന്നുപോലും അവരുടെ നേതൃത്വ പാടവത്തില്‍ മതിപ്പ്​ പ്രകടിപ്പിക്കുന്നു.​ എന്റെ പ്രിയപ്പെട്ട മുത്തശ്ശി എന്ന നിലയില്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കുന്നു. അവര്‍ എനിക്ക്​ പറഞ്ഞുതന്ന കാര്യങ്ങള്‍ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു’ -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

1917 നവംബര്‍ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ​ ​ഗാന്ധി ജനിക്കുന്നത്.1932 മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ഇന്ദിരഗാന്ധി. 1938ല്‍ തന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ കോണ്‍ഗ്രസില്‍ അംഗമായി. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. പിന്നീടങ്ങോട്ടുള്ള ഇന്ദിരയുടെ ജീവിതം സംഭവബഹുലവുമായിരുന്നു. 1966 ജനുവരിയില്‍ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി ചുമതലയേറ്റു. 1977-1980 കാലയളവ് ഒഴിച്ചാല്‍ 1984 ഒക്ടോബറില്‍ തന്റെ അന്ത്യം വരെ ഇന്ത്യയെ നയിച്ചത് ഇന്ദിരാഗാന്ധിയായിരുന്നു.

Related Articles

Back to top button