IndiaLatest

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നാലിരട്ടിയാക്കി; ഡല്‍ഹി സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധ ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ പിഴത്തുക നാലിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്ന പിഴ 2,000 ആക്കി ഉയര്‍ത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുന്‍കയ്യെടുത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച 7,486 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

ഇത് രാഷ്ട്രീയത്തിന്റെ സമയമല്ല, അതിന് ഒരു ജീവിതകാലം മുഴുവന്‍ ഉണ്ട്. രാഷ്ട്രീയവും ആരോപണങ്ങളും കുറച്ച്‌ ദിവസത്തേക്ക് മാറ്റിവയ്ക്കണം. ജനങ്ങളെ സേവിക്കാനുള്ള സമയമാണിതെന്നും മുഖ്യമന്ത്രി സര്‍വ്വ കക്ഷിയോഗത്തില്‍ പറഞ്ഞു. എല്ലാവരും ഒന്നിച്ച്‌ ജനങ്ങളെ സേവിക്കേണ്ട സമയമാണിതെന്നും എല്ലാ പാര്‍ട്ടികളും സമ്മതിച്ചതായും മുഖ്യമന്ത്രി കെജ്രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button