IndiaKeralaLatest

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്ന് അറിയിപ്പ് നല്‍കേണ്ടതാണ്.

ന്യൂനമര്‍ദ രൂപപ്പെട്ട സാഹചര്യത്തില്‍ മല്‍സ്യ തൊഴിലാളി ഗ്രാമങ്ങളിലും മല്‍സ്യ ബന്ധന തുറമുഖങ്ങളിലും വിളിച്ചു പറയേണ്ടതും അപകട സാധ്യത ഒഴിയുന്നത് വരെ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുകയും ചെയ്യേണ്ടതാണ്. ഇതിനാവശ്യമായ നടപടികള്‍ കോസ്റ്റല്‍ പോലീസ്, ഫിഷെറീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ സ്വീകരിക്കേണ്ടതാണ്.

ന്യൂനമര്‍ദം രൂപപെട്ട സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാധ്യത മുന്നില്‍ കണ്ട്കൊണ്ടുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Related Articles

Back to top button