IndiaLatest

കോവിഡ് വ്യാപനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“Manju”

ശ്രീജ.എസ്

ഡല്‍ഹി : കോവിഡ് വ്യാപനത്തില്‍ ഡല്‍ഹി സര്‍ക്കാരിനു നേരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. . പ്രിയപ്പെട്ടവര്‍ മരിച്ചവരോടു സര്‍ക്കാര്‍ എന്തു സമാധാനം പറയുമെന്നു തിരക്കിയ കോടതി രോഗികള്‍ വര്‍ധിച്ചിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആഞ്ഞടിച്ചു.

സംസ്ഥാനത്ത് വിവാഹത്തിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കോടതി ഇടപെടേണ്ടി വന്നുവെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചു. ‘കാറ്റ് പ്രതികൂലമായി വീശുന്നത് 1-ാം തീയതി മുതല്‍ നിങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ ഞങ്ങള്‍ ചോദ്യം ചോദിച്ചതു കൊണ്ടു മാത്രം നിങ്ങള്‍ പ്രതികരിച്ചിരിക്കുന്നു. ഉച്ചത്തില്‍ നേരത്തേ തന്നെ മണി മുഴങ്ങിയിരുന്നു, എന്നാല്‍ നിങ്ങള്‍ ഉണര്‍ന്നില്ല’ കോടതി പറഞ്ഞു. ഡല്‍ഹിയിലെ കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.

Related Articles

Back to top button