KeralaLatestPalakkad

പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘം നിയോഗിച്ചു

“Manju”

ശ്രീജ.എസ്

പാലക്കാട്: പാലത്തായി പീഡന കേസില്‍ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസില്‍ ഇരയുടെ കുടുംബം ഐ ജി ശ്രീജിത്തിന് എതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. തളിപറമ്പ് ഡിവൈഎസ്‌പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എന്നാല്‍ എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

അതേസമയം പീഡന കേസിലെ പ്രതിയായ അധ്യാപകന് അനുകൂലമായി കേസിന്റെ മേല്‍നോട്ട ചുമതലയുളള ഐ ജി എസ് ശ്രീജിത്ത് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഐ ജിയുടെ പേരില്‍ സംഭാഷണം പ്രചരിച്ചത്. ഈ ഓഡിയോ സന്ദേശം പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. പാലത്തായി കേസില്‍ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നതായിരുന്നു സംഭാഷണം.

Related Articles

Back to top button