KeralaLatestMalappuram

തെരുവുനായയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്

“Manju”

വി.എം.സുരേഷ് കുമാർ

വടകര : വടകരയില്‍ പതിനഞ്ചോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയവർക്കുൾപ്പെടെയാണ് കടിയേറ്റത്. ഇവർ വടകര ഗവ. ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സ തേടി.

കുറുമ്പയിൽ, മാക്കൂൽപ്പീടിക, പുതിയാപ്പ് പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പകൽസമയങ്ങളിൽപ്പോലും നായ്ക്കളുടെ വിളയാട്ടമാണ്. രാത്രിയായാൽ പിന്നെ റോഡുവരെ നായ്ക്കൾ കീഴടക്കും. ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുടെ പിറകെ ഓടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നിർത്തിയിടുന്ന ബൈക്കുകളിൽനിന്നും മറ്റും ഭക്ഷണപദാർഥങ്ങൾ കടിച്ചുകൊണ്ടോടുന്നതും പതിവാണ്.

 

Related Articles

Back to top button