KeralaKozhikodeLatest

രാഷ്ട്രീയം മാത്രമല്ല; സംഗീതവമുണ്ട് നമ്മുടെ സ്ഥാനാര്‍ത്ഥിയുടെ കൈവശം….

“Manju”

കോഴിക്കോട് : രാഷ്ട്രീയം മാത്രമല്ല കോര്‍പ്പറേഷനിലെ തിരുത്തിയാട് ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. ദിവ്യലക്ഷ്മിയുടെ കൈയില്‍ സംഗീതവമുണ്ട്. കോഴിക്കോട് സംഗീത വേദികളില്‍ പഴയപാട്ടുകളുമായി എത്തുന്ന ദിവ്യലക്ഷ്മിയെ സംഗീത പ്രേമികള്‍ക്ക് പരിചിതമാണ്. കുട്ടികളെയും മുതിര്‍ന്ന അമ്മമാരെയും പാട്ടുപഠിക്കുന്നുമുണ്ട് അവര്‍. കോവിഡ് കാലമായതിനാല്‍ നിര്‍ത്തിവെച്ചിരിക്കുയാണ്.

തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജും, ബാബുരാജ് അക്കാദമിയുമാണ് ദിവ്യലക്ഷ്മിയുടെ സംഗീത കളരികള്‍. കാലിക്കറ്റ് മെട്രോ റെസി. വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരിയുമാണ്. മുന്‍ കെ.പി.സി. പ്രസി‍ഡന്റും ആരോഗ്യമന്ത്രിയും ദിവംഗതനുമായ അഡ്വ. പി. ശങ്കരന്ന്റെയും, യു.എഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്റെയും സഹോദരനും പരേതനായ ഗോവിന്ദന്‍ നായരുടെ മകളുമാണ് നമ്മുടെ സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫി.ലെ പി. ദിവാകരനും, എന്‍.ഡി.എ.യിലെ പി. ബാലരാമനുമാണ് ദിവ്യലക്ഷ്മിയുടെ എതിര്‍ സ്ഥാനര്‍ത്ഥികള്‍.

Related Articles

Back to top button