IndiaKeralaLatest

2600 വര്‍ഷം മുമ്പും ‘നാനോടെക്‌നോളജി’; പുരാവസ്തു ഗവേഷകര്‍

“Manju”

ചെന്നൈ: മനുഷ്യനിര്‍മിതമായ നാനോ പദാര്‍ഥങ്ങള്‍, 2600 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നതിന് തെളിവുമായി പുരാവസ്തു ഗവേഷകര്‍. മനുഷ്യര്‍ നാനോവിദ്യകള്‍ഉപയോഗിച്ചതിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയ തെളിവാണ്, തമിഴ്‌നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത്.

മണ്‍പാത്രങ്ങളിള്‍ പൂശിയ മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. കാര്‍ബണ്‍ നാനോട്യൂബുകള്‍ കൊണ്ടുള്ള പദാര്‍ഥമാണ് മണ്‍പാത്രങ്ങളില്‍ പൂശിയിട്ടുള്ളതെന്ന്, ‘സയന്റിഫിക് റിപ്പോര്‍ട്ട്‌സ്ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 2600 വര്‍ഷം ഈ നാനോപദാര്‍ഥം നിലനിന്നു എന്നത് അത്ഭുതകരമാണ്.

Related Articles

Back to top button