IndiaLatest

നടിയെ ആക്രമിച്ച സംഭവം :സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

“Manju”

സിന്ധുമോൾ. ആർ

നടിയെ ആക്രമിച്ച കേസ്: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചു  – Media Mangalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചു. രാജിക്കത്ത് സംസ്ഥാനം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതായാണ് വിവരം. ഹൈക്കോടതി നിര്‍ദേശം പ്രകാരം ഇന്ന് കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചുവെങ്കിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ ഹാജരായില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 26 ലേക്ക് മാറ്റി. അന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.നേരത്തെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ഹർജിയില്‍ ഹൈക്കോടതി വിശദമായ വാദം കേട്ടിരുന്നു

വാദത്തില്‍ ഇരയായ നടിയും സര്‍ക്കാരും വിചാരണക്കോടതിക്കെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വാദം കേട്ട കോടതി നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം നിരസിക്കുകയും നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കോടതിയില്‍ തന്നെ തുടരാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനും ജഡ്ജിയും ഒരു മിച്ചുപോകണമെന്ന നീരീക്ഷണവും കോടതി നടത്തിയിരുന്നു.ഇന്ന് മുതല്‍ വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് രാജിക്കത്ത് കൈമാറിയതായുള്ള വിവരം പുറത്തുവന്നത്. രാജി സര്‍ക്കാര്‍ സ്വീകരിച്ചതിനു ശേഷം മാത്രമെ തുടര്‍ നടപടികള്‍ ഉണ്ടാകുവെന്നാണ് വിവരം.ഇതിനിടയില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന വിവരവും ഉണ്ട്.

Related Articles

Back to top button