IndiaKeralaLatest

ഭീകരർ നുഴഞ്ഞു കയറ്റം നടത്തിയ തുരങ്കം കണ്ടെത്തി

“Manju”

സിന്ധുമോൾ. ആർ

ശ്രീനഗര്‍: പാകിസ്ഥാന്‍ ഭീകരര്‍ ജമ്മു കാശ്മീരില്‍ നുഴഞ്ഞുകയറ്റം നടത്തിയതായി സംശയിക്കുന്ന തുരങ്കം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സാമ്പ ജില്ലയില്‍ നിന്നും ബിഎസ്‌എഫ് കണ്ടെത്തിയത് 150 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കമാണ്.

നാല് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികള്‍ തുരങ്കത്തിലൂടെ കടന്നതായി സംശയമുണ്ടെന്ന് ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു. നുഴഞ്ഞുകയറ്റത്തിന്റെ ലക്ഷ്യം നവംബര്‍ 28 മുതല്‍ നടക്കാനിരിക്കുന്ന ഡിഡിസി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നതാണെന്നും ഡിജിപി പറഞ്ഞു.

Related Articles

Back to top button