KeralaLatestThrissur

തിരഞ്ഞെടുപ്പ്; മീഡിയ റിലേഷന്‍ സമിതി രൂപീകരിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.എ. നിജാസ് ജ്യുവൽ കൺവീനറുമായി ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ച് ഉത്തരവായി. ഐപിആർഡി റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ വി.പി. സുലഭകുമാരി, ജില്ലാ ലോ ഓഫീസർ ടി.പി. രശ്മി, മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻദാസ് പാറപ്പുറത്ത് എന്നിവർ അംഗങ്ങളാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ സംബന്ധമായ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ ചുമതല. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകർക്കായുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന സമിതി ആവശ്യമെങ്കിൽ അതിന്മേൽ തുടർ നടപടികൾ ശുപാർശ ചെയ്യും. ഈ ശുപാർശകളിൽ തീരുമാനമെടുക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കമീഷൻ അധികാരപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 16 വരെയാണ് സമിതിയുടെ കാലാവധി

Related Articles

Back to top button