IndiaLatest

വിപണി കീഴടക്കാന്‍ ‘ട്രൈബ്സ് ഇന്ത്യ’

“Manju”

ബിന്ദുലാൽ തൃശൂർ

ന്യൂഡൽഹി :പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് ഉപഭോക്താക്കളെ ആകർഷിക്കുകയും , ഒപ്പം, ലക്ഷക്കണക്കിന് ഗോത്ര സംരംഭകർക്ക് വിപണി ലഭ്യമാക്കുകയും ലക്ഷ്യമിട്ട്, ട്രൈബ്സ് ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസമായി പ്രതിരോധശേഷി വർദ്ധക വസ്തുക്കൾ, പുതിയ വന-ജൈവ വിഭവങ്ങൾ എന്നിവ വിപണിയിൽ എത്തിക്കുന്നു. ഈയാഴ്ചത്തെ ഉൽപ്പന്നങ്ങളിൽ, പരിസ്ഥിതിസൗഹൃദ സാനിറ്ററി പാഡ് -‘സഹേലി’യാണ് മുഖ്യ ആകർഷണം.ഗുജറാത്തിലെ ഗ്രാമീണ സംഘടനയ്ക്ക് കീഴിലുള്ള വാസവ ഗോത്ര വിഭാഗമാണ് ഈ പാഡു കൾ നിർമ്മിച്ചത്. അവരുമായി ചേർന്ന് രാജ്യമെമ്പാടും ഈ സാനിറ്ററി പാഡുകൾ ലഭ്യമാക്കാൻ ട്രൈബ്സ് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു.

കഴിഞ്ഞ ആഴ്ചയിൽ വിപണിയിലെത്തിച്ച ഉൽപ്പന്നങ്ങൾ ട്രൈബ്സ് ഇന്ത്യ ഔട്ട്ലെറ്റ്, ട്രൈബ്സ് ഇന്ത്യ മൊബൈൽ വാൻ, എന്നിവയ്ക്കൊപ്പം ട്രൈബ്സ് ഇന്ത്യ ഇ – മാർക്കറ്റ് പ്ലേസ്(tribesindia.com),ഇ -ടൈലേഴ്‌സ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

ഇന്ന് പുറത്തിറക്കിയ ഉൽപ്പന്നങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമാഹരിച്ച വസ്തുക്കളുണ്ട്.ഒഡീഷയിൽ നിന്നുള്ള ഡോക്രാ രീതിയിലെ അലങ്കാരവസ്തുക്കൾ,മനോഹരമായി നിർമ്മിച്ച ഗണേശ, ലക്ഷ്മി വിഗ്രഹങ്ങൾ,ഗുജറാത്തിൽ നിന്നുള്ള പ്രതിരോധ ശേഷി വർദ്ധക വസ്തുക്കൾ ആയ നചേതന പൗഡർ, ഹർദെ,ത്രിഫല ഗുളികകൾ,ഡെറാഡൂണിൽ നിന്നും ക്രീമി മഷ്റൂം ഉൾപ്പെടെ നിരവധി ഇനം തേനുകൾ, തമിഴ്നാട്ടിലെ ഗോത്ര വിഭാഗത്തിൽ നിന്നും ചന്ദനം, യൂക്കാലിപ്റ്റസ് ബാമുകൾ,ജാർഖണ്ഡിൽ നിന്നും ചിറോഞ്ഞീ പരിപ്പ്, പേര ജെല്ലി എന്നിവ, പുതിയ ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നു.

Related Articles

Back to top button