KeralaLatestThiruvananthapuram

കാർ നിയന്ത്രണം വിട്ടു മറിഞ്ഞു, നവവരൻ മരിച്ചു

“Manju”

പാറശാല• നിയന്ത്രണം വിട്ട കാർ സർവീസ് റോഡിൽ നിന്ന് ബൈപാസിലേക്കു മറിഞ്ഞ് നവവരൻ മരിച്ചു. അയിര വെളിയംകോട്ടുകോണം സി.കെ സദനത്തിൽ കരസേനയിൽ നഴ്സ് ആയ എസ്.എസ് അഖിൽ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് മുല്ലൂർ– കാരോട് ബൈപാസിൽ അയിരയ്ക്കു സമീപം ആയിരുന്നു അപകടം. അയിര പാലത്തിൽ നിന് സർവീസ് റോഡ് വഴി താഴേക്കുവരവേ കാർ തലകീഴായി മറിയുകയായിരുന്നു.

അഖിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിൽ ഉണ്ടായിരുന്ന സുഹൃത്ത് വിപിൻരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കഴിഞ്ഞ 23ന് ആയിരുന്നു അഖിലിന്റെ വിവാഹം. 26ന് ജോലി സ്ഥലം ആയ കശ്മിരിലേക്കു തിരിച്ച് പോകാൻ ഇരിക്കുകയായിരുന്നു. ഭാര്യ കീർത്തി.

Related Articles

Back to top button