IndiaInternationalLatest

വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ബഹ്​റൈനില്‍

“Manju”

നന്ദകുമാര്‍ വി.ബി.
മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി ബഹ്റനിലെത്തി. അന്താരാഷ്​ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ത്രിരാഷ്​ട്ര സന്ദർശനത്തി​​ന്റെ ഭാഗമായാണ്​ വിദേശകാര്യ മന്ത്രി ബഹ്​റൈനിൽ എത്തിയത്. ബഹ്റൈന് പുറമേ യു.., സീഷെൽസ്​ എന്നിവയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ ബഹ്​റൈൻ സന്ദര്‍ശനമാണ് ഇത്. പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കും.

ബുധനാഴ്ച യു.എഇ.യും., 27,28 തീയതികളില്‍ സീഷെല്‍സും സന്ദര്‍ശിക്കും.

Related Articles

Back to top button