KeralaLatest

കെ എസ് ഇ ബി അറിയിപ്പ്

“Manju”

സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയ പ്രചാരണ ഉപാധികൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്‌ഫോർമാർ സ്റ്റേഷനുകൾ തുടങ്ങിയ കെ എസ് ഇ ബി യുടെ പ്രതിഷ്ഠാപനങ്ങളെ ഒഴിവാക്കേണ്ടതാണ്.

പോസ്റ്റുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയിൽ അതിക്രമിച്ചു കടക്കുന്നത് അപകടകരവുമാണ്.പോസ്റ്റ്‌ നമ്പർ, അത്യാഹിതം സംഭവിച്ചാൽ അറിയിക്കേണ്ട നമ്പർ എന്നിവ പോസ്റ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പോസ്റ്ററുകൾ ഇവ മറക്കാൻ സാധ്യതയുണ്ട്. പോസ്റ്റ്‌ നമ്പർ വെച്ചാണ് ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്‌. വൈദ്യുതി മുടക്കം തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ ഇത് അനിവാര്യവുമാണ്. ആയതിനാൽ പോസ്റ്റുകളും കെ എസ് ഇ ബി യുടെ മറ്റു പ്രതിഷ്ഠാപനങ്ങളും ഇത്തരം പോസ്റ്ററുകളും ബാനറുകളും കൊടിതോരണങ്ങളും കെട്ടുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണെന്ന് കെഎസ്ഇബി അറിയിച്ചു . ഇത് ലംഘിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ കൈക്കൊള്ളാൻ കെ എസ് ഇ ബി നിർബന്ധിതരാകുമെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ മറ്റു ഇതര കക്ഷികളോ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ആയവ എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണെന്നും കെഎസ്ഇബി ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.

Related Articles

Back to top button