IndiaInternationalLatest

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ്; ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍

“Manju”

സിന്ധുമോൾ. ആർ

കറാച്ചി: കൊവിഡ് ബാധയെത്തുടര്‍ന്ന് പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍. ട്വന്റി-20, ടെസ്റ്റ് പരമ്ബരകള്‍ക്കായി ന്യൂസിലാന്‍ഡില്‍ എത്തിയ പാക് ക്രിക്കറ്റ് താരങ്ങളില്‍ ആറ് പേര്‍ക്ക് ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആറു പേരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ടീമില്‍ ആര്‍ക്കെല്ലാമാണ് കൊവിഡ് ബാധിച്ചതെന്ന വിവരം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തു വിട്ടിട്ടില്ല.

കൊവിഡ് ബാധിച്ച ആറു പേരില്‍ രണ്ടു താരങ്ങള്‍ മുന്‍പ് രോഗം ബാധിച്ച്‌ ഭേദമായവരാണ്. എന്നാല്‍, ബാക്കിയുള്ള നാലു താരങ്ങള്‍ക്ക് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച പാക് താരങ്ങള്‍ ഇപ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ നിരീക്ഷണകേന്ദ്രത്തില്‍ ചികിത്സയിലാണ്. റിപ്പോര്‍ട്ട് അനുസരിച്ച ന്യൂസിലാന്‍ഡിലേക്ക് തിരിക്കും മുന്‍പ് പാക് സംഘം ഒന്നടങ്കം നാലു തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയമായിരുന്നു. പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടീം ന്യൂസിലാന്‍ഡിലേക്ക് തിരിച്ചത്.

ക്വാറന്റൈന്‍ കാലയളവില്‍ പാകിസ്താന്‍ ടീമിനോട് പരിശീലനത്തിന് ഇറങ്ങരുതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂസിലാന്‍ഡിലെത്തിയ ആദ്യദിനം തന്നെ പാക് സംഘാംഗങ്ങളില്‍ ചിലര്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 18 മുതലാണ് ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലെ പരമ്പരക്ക് തുടക്കമാവുന്നത്.

Related Articles

Back to top button