KeralaKollamLatest

റെയിൽവേ ഗേറ്റിൽ വാഹനം ഇടിച്ചാൽ 5 വർഷം തടവ്

“Manju”

കൊല്ലം • അടച്ചുകൊണ്ടിരിക്കുന്നതോ തുറന്നുകൊണ്ടിരിക്കുന്നതോ ആയ റെയിൽവേ ഗേറ്റിൽ വാഹനം ഇടിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ തീരുമാനം. ഗേറ്റുകളിൽ വാഹനം ഇടിച്ച് അപകടമുണ്ടാക്കുന്നവർക്ക് 5 വർഷം വരെ തടവ് ലഭിക്കുന്ന തരത്തിൽ നടപടിയെടുക്കാനാണു റെയിൽവേ ബോർഡ് നിർദേശം.

മുൻപ് ഇങ്ങനെ അപകടമുണ്ടാക്കുന്നവർക്കെതിരെ റെയിൽവേ ചട്ടം 154 അനുസരിച്ച്, യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കി എന്ന ലഘുകുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു. എന്നാൽ, ഇനി റെയിൽവേ ചട്ടം 160(2) അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തണമെന്നാണു നിർദേശം. മുൻപ്, പൂർണമായും അടച്ചിട്ടിരിക്കുന്ന ഗേറ്റുകളിൽ വാഹനം ഇടിച്ചാൽ മാത്രമേ ഈ വകുപ്പ് ചുമത്തിയിരുന്നുള്ളൂ.

Related Articles

Back to top button