KeralaLatestThiruvananthapuram

ശബരിമല, തീര്‍ത്ഥാടകരുടെ എണ്ണം കൂടിയാല്‍ ഇടത്താവളങ്ങളിലേക്ക് കൊറോണ പരിശോധന വാപിപ്പിക്കും

“Manju”

സിന്ധുമോൾ. ആർ

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയാല്‍ കൊറോണ പരിശോധന കൂടുതല്‍ ഇടത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ്. ജീവനക്കാര്‍ക്കിടയില്‍ രണ്ടാഴ്ച കൂടുമ്ബോള്‍ ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് ആലോചന. ഇന്നലെ മാത്രം സന്നിധാത്ത് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തന്ത്രി മേല്‍ശാന്തി, ഇരുവരുടെയും സഹായികള്‍ എന്നിവര്‍ക്ക് രോഗബാധ ഏല്‍ക്കാതെ സുരക്ഷ ഒരുക്കുക എന്നതിനാണ് പ്രധാന്യം നല്‍കുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ തീര്‍ത്ഥാടനത്തെ ആകെ ബാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക പൂജകള്‍ നടത്തുന്ന ഭക്തരെയും സുരക്ഷാ ജീവനക്കാരെയും പോലും ശ്രീകോവിലിന് മുന്നില്‍ നിന്ന് ഒഴിവാക്കിയത്.

തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ ഇനി സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. പ്രതിദിനം 3000 പേരെ പ്രവേശിപ്പിക്കാം എന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. തീര്‍ത്ഥാടകരുടെ എണ്ണം കൂടിയാല്‍ ക്രമീകരണങ്ങള്‍ താഴെ തട്ടിലേക്ക് വ്യാപിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button