IndiaKeralaLatest

ഗൂഗിള്‍ പേ; ഇന്ത്യയില്‍ ഉടനെ ചാര്‍ജ്ജ് ഈടാക്കില്ല

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ വഴിയുള്ള പണമിടപാടിന്‌ ഇന്ത്യയിലെ ഉപഭോക്‌താക്കള്‍ക്ക്‌ ഒരു തരത്തിലുള്ള ഫീസുകളും ഈടാക്കില്ലെന്ന്‌ ഗൂഗിള്‍. അമേരിക്കന്‍ ഉപയോക്‌താക്കള്‍ക്കു മാത്രമാണ്‌ ഫീസ്‌ ബാധകം. ഗൂഗിള്‍ പേയുടെ നവീകരിച്ച ആപ്‌ അടുത്തവര്‍ഷം പുറത്തിറങ്ങുമെന്നും അതിവേഗമുള്ള പണമിടപാടിന്‌ ഫീസ്‌ ഈടാക്കുമെന്നും ഗൂഗിള്‍ കഴിഞ്ഞയാഴ്‌ച വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ തീരുമാനം അമേരിക്കയ്‌ക്കു മാത്രമാകുമെന്നാണു പുതിയ പ്രഖ്യാപനം.

പ്രഖ്യാപനം ഇന്ത്യയിലെ ഇടപാടുകളെ ബാധിക്കുമെന്ന്‌ ഉറപ്പായതോടെയാണ്‌ ഗൂഗിളിന്റെ പിന്‍മാറ്റം. 6.7 കോടി ഉപയോക്‌താക്കളാണ്‌ ഗൂഗിള്‍ പേയ്‌ക്ക് ഇന്ത്യയിലുള്ളത്‌. നിരക്കേര്‍പ്പെടുത്തിയാല്‍ നിലവിലെ എതിരാളികളായ പേടിഎം, വാള്‍മാര്‍ട്ടിന്റെ ഉടമസ്‌ഥതയിലുള്ള ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങിയവര്‍ വിപണി പിടിച്ചെടുക്കുമെന്ന വിലയിരുത്തലാണ്‌ ഗൂഗിളിനെ മാറ്റി ചിന്തിപ്പിച്ചത്‌.

Related Articles

Back to top button