IndiaKeralaLatest

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്ന് അധികൃതര്‍. ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതേസമയം തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴ തുടരുന്നു. നാഗപട്ടണം പുതുക്കോട്ടെ ഉള്‍പ്പടെ തമിഴ്നാട്ടിലെ എഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയാണ്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നിരവധി വീടുകളില്‍ ഇതിനോടകം വെള്ളം കയറി.

Related Articles

Back to top button