IndiaLatest

പത്തു വയസുകാരിയെ പീ‍ഡിപ്പിച്ച പുരോഹിതന്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

ബംഗളൂരു: പത്തു വയസുകാരിയെ പീ‍ഡിപ്പിച്ച 61കാരനായ പുരോഹിതന്‍ അറസ്റ്റില്‍. ചിക്കബല്ലാപുര നിവാസിയായ വെങ്കടരാമനപ്പയാണ് അറസ്റ്റിലായത്. ദേവനഹള്ളിക്കടുത്തുള്ള ക്ഷേത്രം പുരോഹിതനാണ് പ്രതി. ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ മകളുടെ വീട്ടില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചത്.പെണ്‍കുട്ടി പുരോഹിതന്റെ വീട്ടിലേക്ക് പോയ സമയത്ത് മുത്തശ്ശി കുട്ടിയെ അന്വേഷിച്ച്‌ എത്തിയിരുന്നു. ക്ഷേത്രത്തിന് പുറത്ത് പൂക്കച്ചവടം നടത്തുന്ന സ്ത്രീ കുട്ടി പുരോഹിതനൊപ്പം പോയെന്ന് പറഞ്ഞു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.ഉടന്‍ തന്നെ മുത്തശ്ശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുത്തശ്ശിയുടെ പരാതിയിലാണ് പുരോഹിതനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിനു പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും പൂക്കച്ചവടക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

Related Articles

Check Also
Close
Back to top button