IndiaKeralaLatest

റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് V ഇന്ത്യയില്‍ നിര്‍മ്മിക്കും

“Manju”

സിന്ധുമോൾ. ആർ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്‌സിനായ സ്പുട്‌നിക് V ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാറായി. റഷ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടും ഇന്ത്യയിലെ മരുന്നു നിര്‍മ്മാതാക്കളായ ഹീറ്റേറോയുമാണ് ഇതു സംബന്ധിച്ച്‌ കരാറാണ്. 10 കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് സ്പുട്‌നിക് V ട്വിറ്ററിലൂടെ വ്യക്തമാക്കി.

റഷ്യയുടെ ആദ്യ ഉപഗ്രഹമായ സ്പുട്‌നിക്V ന്റെ പേരാണ് വാക്‌സിനും റഷ്യ നല്‍കിയത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുളള ഗമേലയ നാഷണല്‍ റിസേര്‍ച് സെന്റര്‍ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. പരീക്ഷണാര്‍ത്ഥം ആദ്യ ഡോസ് സ്വീകരിച്ചവരില്‍ 91.4 ശതമാനവും ഫലപ്രദമാണെന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്ക് 95 ശതമാനവും ഫലപ്രദമാണെന്നും റഷ്യ വ്യക്തമാക്കി.

റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഹീറ്റേറോയും ചേര്‍ന്നുള്ള സ്പുട്‌നിക് V നിര്‍മ്മാണം 2021ല്‍ ആരംഭരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഓഗസ്റ്റ് 11ന് കൊവിഡ് വാക്‌സിന്‍ റഷ്യ പുറത്തിറക്കിയത്. ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചതും റഷ്യയാണ്.

Related Articles

Back to top button