IndiaKeralaLatest

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം -തമിഴ്നാട്ടില്‍ വീണ്ടും മഴ മുന്നറിയിപ്പ്

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അതിനിടെ നിവാര്‍ ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു.

Related Articles

Back to top button