IndiaKeralaLatest

സൗദിയില്‍ ഇനിമുതല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ കടുത്ത ശിക്ഷ

“Manju”

സിന്ധുമോൾ. ആർ

സൌദി;  ഇനി സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ സൗദിയില്‍  കടുത്ത ശിക്ഷ. പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷം വരെ തടവും, അമ്പതിനായിരം റിയാല്‍ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്ന് അധികൃതര്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമങ്ങളോ ഭീഷണികളോ സ്ത്രീകള്‍ക്ക് നേരെ നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാവുകയും ചെയ്യും.

Related Articles

Back to top button