KeralaLatestThiruvananthapuram

ബാങ്ക് സേവനം വീട്ടിലെത്തും

“Manju”

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ വിവിധ സേവനങ്ങളുമായി വീട്ടുപടിക്കലേക്ക്. പണം പിൻവലിക്കുക, ചെക്ക് ബുക്ക് നല്‍കുക, നിക്ഷേപം സ്വീകരിക്കുക തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി വീട്ടിൽ ലഭിക്കും.12 പൊതുമേഖലാ ബാങ്കുകൾ ഇതിനായി പ്രത്യേക പ്ലാറ്റ് ഫോം ഉണ്ടാക്കി. പോസ്റ്റ് ഓഫീസുകൾ വാതിൽപ്പടി സേവനം ആരംഭിച്ചതിന് പിന്നാലെയാണ് ബാങ്കുകളും വീട്ടിലേക്ക് എത്തുന്നത്. രാജ്യത്തെ നൂറ് നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിൽ സേവനം ലഭിക്കും. ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ പിൻവലിക്കാം. ചെക്ക് ബുക്ക്, ഡി.ഡി വാങ്ങൽ തുടങ്ങി മറ്റ് ധനകാര്യ ഇതര സേവനങ്ങളും വീട്ടുപടിക്കൽ ലഭിക്കും. www.psbdsb.in എന്ന പോർട്ടൽ വഴിയോ പ്ളേസ്റ്റോറിലെ പി.എസ്. ബി ഡി.എസ്. ബി ആപ്പ് ഉപയോഗിച്ചോ സേവനം പ്രയോജനപ്പെടുത്താം.

Related Articles

Back to top button