IndiaKeralaLatest

പ്രധാനമന്ത്രി കിസാന്‍ പദ്ധതി; അടുത്ത ഗഡു ഡിസംബറില്‍

“Manju”

സിന്ധുമോൾ. ആർ

ദില്ലി: രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ (പി എം കിസാന്‍) അടുത്ത ഗഡു ഡിസംബറില്‍ ലഭിക്കും. അഞ്ച് കോടിയോളം കര്‍ഷകര്‍ അംഗങ്ങളായുള്ള പദ്ധതിയാണിത്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്. ഒന്നാംഘട്ടം- ഏപ്രില്‍- ജൂലൈ, രണ്ടാം ഘട്ടം- ആഗസ്റ്റ്- നവംബര്‍, മൂന്നാംഘട്ടം- ഡിസംബര്‍- മാര്‍ച്ച്‌ എന്നിങ്ങനെയാണ് ലഭിക്കുക. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം ആറാം ഗഡുവായി 17,100 കോടി രൂപ പ്രധാനമന്ത്രി ഓഗസ്റ്റ് 9ന് 8.55 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചിരുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് തവണയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകുല്യം കര്‍ഷകര്‍ക്ക് ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂലൈ, ഓഗസ്റ്റ് മുതല്‍ നവംബര്‍, ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ എന്നിങ്ങനെയാണ്. പിഎം കിസാന്‍ പദ്ധതി പ്രകാരം 14 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഗുണഭോക്താക്കള്‍ ഇത് സംബന്ധിച്ച്‌ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്.

പിഎം കിസാന്‍ സമ്മാന്‍ നിധി സ്‌കീമിന്റെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in തുറക്കുക. ‘ഫാര്‍മര്‍ കോര്‍ണര്‍’ എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഒരു ഡ്രോപ്പ് ഡൗണ്‍ മെനു കാണാം. ഗുണഭോക്തൃ പട്ടിക ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഈ പട്ടികയില്‍, പിഎംകിസാന്‍ സ്‌കീമിനായുള്ള അപേക്ഷയുടെ നില നിങ്ങള്‍ക്ക് അറിയാം. ഇതിനായി ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതുണ്ട്. അതിന് ശേഷം പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പരിശോധിക്കുന്നതെങ്കില്‍ ആദ്യം പിഎം കിസാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യണം. അതില്‍ നിങ്ങളുടെ പേര് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അവിടെ പരാതി രേഖപ്പെടുത്താന്‍ കഴിയും. ആറാം ഗഡു ഉപഭോക്താവായിരുന്നു നിങ്ങളെങ്കില്‍, ഇപ്പോള്‍ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ 011-24300606 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ ഈ പറയുന്ന നമ്പറുകളിലും ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെടാം.

പിഎം കിസാന്‍ ടോള്‍ ഫ്രീ നമ്പര്‍ 18001155266
പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 155261
പിഎം കിസാന്‍ ലാന്‍ഡ് ലൈന്‍ നമ്പര്‍ 011-23381092, 23382401
അഡീഷണല്‍ പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 0120 -6025109

Related Articles

Back to top button