IndiaLatest

വാക്സിന്‍ ഉപയോഗത്തിനായി അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വാക്സിന്‍ ഉപയോഗത്തിനായി കേന്ദ്ര അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊറോണ വാക്സിന്‍ ഉപയോഗത്തിന് കേന്ദ്രാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വാക്സിനേഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയതായും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല അറിയിച്ചു. വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മോദി ഇന്ന് നിര്‍മ്മാണ കമ്പനികള്‍ സന്ദര്‍ശിച്ചിരുന്നു.

അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരിയോടെ ചുരുങ്ങിയത് നൂറ് മില്യണ്‍ വാക്സിനുകള്‍ ഉത്പാദിപ്പിക്കാനാകുമെന്ന് പൂനാവാല വ്യക്തമാക്കി. എത്രയും വേ​ഗം വാക്സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന് ഡോസിന് 250 രൂപക്കും, ഫാര്‍മസികള്‍ക്ക് ആയിരം രൂപക്കും ഓക്സ്ഫഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

Related Articles

Back to top button