InternationalLatest

വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്

ന്യൂസിലന്‍ഡ് വിന്‍ഡീസ് രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മല്‍സരത്തില്‍ 72 റണ്‍സിന്റെ ജയമാണ് അവര്‍ സ്വന്തമാക്കിയത്. ജയത്തോടെ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടാനേ കഴിഞ്ഞൊള്ളു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ ന്യൂസിലന്‍ഡിന് ആയി. ആന്‍ഡ്രേ ഫ്ലെച്ചര്‍(20), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(25), കൈല്‍ മയേഴ്സ്(20), കൈറണ്‍ പൊള്ളാര്‍ഡ്(28), കീമോ പോള്‍(26*) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് ആണ് ഗ്ലെന്‍ ഫിലിപ്പ്സ് നടത്തിയത്. 51 പന്തില്‍ നിന്ന് 108 റണ്‍സ് ആണ് ഫിലിപ്‌സ് നേടിയത്.

Related Articles

Back to top button