KeralaLatest

മൂന്നാം വിവാഹം തടഞ്ഞ പിതാവിനെ മകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു

“Manju”

സിന്ധുമോൾ. ആർ

ഓയൂര്‍ : പിതാവിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. വെളിയം കാെട്ടറ നടുകുന്ന് ചരുവിള വീട്ടില്‍ ശ്രീധരനെ മര്‍ദിച്ച കേസില്‍ മകന്‍ പ്രേംലാല്‍ (37)ആണ് അറസ്റ്റിലായത്. വെള്ളി വൈകിട്ട് 6.30നാണ് സംഭവം. രണ്ടു വിവാഹം കഴിച്ച പ്രേംലാല്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചത് എതിര്‍ത്തതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.

മദ്യലഹരിയിലെത്തിയ പ്രേംലാല്‍ വീടിന് സമീപത്ത് വച്ച്‌ ശ്രീധരനെ മര്‍ദിക്കുകയായിരുന്നു. വെട്ടുകത്തിയുമായി നിന്ന ഇയാളെ തടയാനെത്തിയ കുടുംബാംഗങ്ങള്‍ക്കും മര്‍ദനമേറ്റു. സിഐ: വിനോദ് ചന്ദ്രന്‍ ,എസ് ഐ: രാജന്‍ബാബു, എഎസ്‌ഐമാരായ രാജേഷ് കുമാര്‍, അനില്‍കുമാര്‍, ഹരികുമാര്‍ എസ്.സി.പി. ഒ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേംലാലിനെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button