IndiaLatest

ഏകദിനത്തിന്റെ രണ്ടാം മത്സരത്തിലും സ്മിത്തിന് സെഞ്ച്വറി; ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍

“Manju”

സിന്ധുമോൾ. ആർ

സിഡ്‌നി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കങ്കാരു താണ്ഡവം. മുഴുവന്‍ കരുത്തും പുറത്തെടുത്ത് തകര്‍ത്തടിച്ചപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നൂറ് കടത്തി കങ്കാരുപ്പട. ഇന്ത്യയുടെ വിജയലക്ഷ്യം 390. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 62 പന്തില്‍നിന്ന് സെഞ്ചുറി തികച്ച സ്മിത്തിന്റെ മികവിലാണ് ആസ്‌ത്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്മിത്തിനൊപ്പം അര്‍ധ സെഞ്ച്വറിയുമായി ഓപണര്‍മാരായ വാര്‍ണറും ഫിഞ്ചും പിന്നാലെ മാര്‍നസ് ലബ്യുഷെയ്‌നും കരുത്തറിയിച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സെടുത്തു ഓസിസ്. സ്‌കോര്‍: ആസ്‌ത്രേലിയ: 389/4 (50 ഓവര്‍). ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Related Articles

Back to top button