IndiaLatest

മരുമകളെ പീഡിപ്പിച്ചതിനെ ചോദ്യംചെയ്ത മകനെ അച്ഛന്‍ വെടിവച്ചുകൊന്നു

“Manju”

ലക്നൗ:മരുമകളെ പീഡിപ്പിച്ചതിനെ ചോദ്യംചെയ്ത മകനെ അച്ഛന്‍ വെടിവച്ചുകൊന്നു. മൊറാദാബാദില്‍ കഴിഞ്ഞദിവസമായിരുന്നു കൊടുംക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 56കാരനെ പാെലീസ് അറസ്റ്റുചെയ്തു.

ഒരുവര്‍ഷം മുമ്പായിരുന്നു കൊല്ലപ്പെട്ട യുവാവിന്‍റെ വിവാഹം. ഈ മാസം 25ന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയി. 56 കാരനും മൂത്തമകന്‍റെ ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയില്‍ മരുമകളെ ഇയാള്‍ പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭര്‍ത്താവും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. മകനും അമ്മയും ചേര്‍ന്ന് അച്ഛനോട് സംഭവത്തെക്കുറിച്ച്‌ ചോദിച്ചു.

ഈസമയം ഇളയമകന്‍ അച്ഛനെ ന്യായീകരിച്ചു. ഇതോടെ കുടുംബത്തില്‍ കൂട്ടവഴക്കായി. വഴക്കിനൊടുവില്‍ 56കാരന്‍ മൂത്തമകനെ വെടിവച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button