KeralaLatest

സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയരംഗത്തേയ്ക്ക്

“Manju”

മലയാളികളുടെ പ്രിയ നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്ക്രീനിലൂടെയാണ് താരത്തിന്റെ ചുവടുവയ്പ്പ്. കനക ദുര്‍ഗ എന്ന നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സായികുമാറിന്റെയും മുൻ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.

Related Articles

Back to top button