IndiaLatest

വിവാഹത്തിന്​ മുമ്പ്​ മതവും വരുമാനവും വെളിപ്പെടുത്തണം

“Manju”

ശ്രീജ.എസ്

ഗുവാഹത്തി: അസമില്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ബിജെപി സര്‍ക്കാര്‍. വിവാഹത്തിന്​ ഒരുമാസം മുമ്പ് ഔദ്യോഗിക രേഖയില്‍ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമമാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. അസം ധനമന്ത്രി ഹിമാന്ത ബിസ്വ സര്‍മ്മയാണ് തീരുമാനം അറിയിച്ചത്.

വിവാഹത്തിന് ശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാകുന്ന പെണ്‍കുട്ടികളുടെ അവസ്ഥ ദാരുണമാണ്. അത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം സ്വീകരിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ലൗ ജിഹാദിനെ സംബന്ധിച്ച കാര്യമല്ലെന്നും ഭാര്യാഭര്‍ത്താകന്മാര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് നിയമം പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഹിമാന്ത ബിസ്വ ശര്‍മ പറഞ്ഞു.

വിവാഹിതരാകാന്‍ ഒരുങ്ങു​ന്നവര്‍ ഒരു മാസം മുമ്പ്​ വരുമാനം, ജോലി, സ്​ഥിര മേല്‍വിലാസം, മതം വിദ്യാഭ്യാസം തുടങ്ങിയവ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫോമില്‍ രേഖപ്പെടുത്തി നല്‍കണം. ഇതിന്​ തയാറാകാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചുദിവസം മുമ്പ്​ യു.പി സര്‍ക്കാര്‍ ലവ്​ ജിഹാദ്​ തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നിരുന്നു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിര്‍ബന്ധിത മതംമാറ്റവും യു.പിയില്‍ കുറ്റകരമായി കണക്കാക്കും.

Related Articles

Back to top button