IndiaLatest

കോവിഡ് മാനദണ്ഡം ലംഘിച്ച്‌ വിവാഹനിശ്ചയം നടത്തിയ മുന്‍മന്ത്രി അറസ്റ്റില്‍

“Manju”

ശ്രീജ.എസ്

ഗുജറാത്ത്‌ :കോവിഡ് മാനദണ്ഡം ലംഘിച്ച്‌ വിവാഹ നിശ്ചയം നടത്തിയ ഗുജറാത്ത് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍. നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിലായിരുന്നു ചടങ്ങ്. എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച്‌ മാസ്ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്.

“ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവാതെ വന്നത് തന്‍റെ പിഴവാണെന്നും . താന്‍ ആരെയും ചടങ്ങിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിരുന്നില്ലെന്നും 2000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇത് ആരോ വീഡിയോ എടുത്ത് വൈറലാക്കിയതാണെന്നും” നേതാവ് പറഞ്ഞു.

Related Articles

Back to top button