KeralaLatest

കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റിന്റെ വേഗത കുറയും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കേരത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നാണ് പഠനം. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം പൊന്‍മുടി പ്രദേശത്ത് കൂടി കേരളത്തില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. ആറ്റിങ്ങല്‍- വര്‍ക്കല തീരം വഴി അറബിക്കടലില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡാമുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button