KeralaLatestThiruvananthapuram

പെരുങ്കൂരിൽ സിപിഎമ്മും സിപിഐയും തമ്മിൽ കൂട്ടത്തല്ല്.

“Manju”

തിരുവനന്തപുരം : എൽഡിഎഫ് കരകുളം ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥിയുടെ വാഹനത്തിൽ സിപിഐ സ്ഥാനാർത്ഥിയെ കയറ്റാത്തിനെ തുടർന്ന് പെരുങ്കൂരിൽ സിപിഎമ്മും സിപിഐയും തമ്മിൽ കൂട്ടത്തല്ല്.മാരാകായുധങ്ങളുമായെത്തിയാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ നടുറോഡിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടിയത്. രാത്രി 7 മണിയോടെയാണ് സംഭവം.കരകുളം ജില്ലാ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ വി ശ്രീകാന്തിൻ്റെ പ്രചരണ വാഹനത്തിൽ പെരുങ്കൂർ വാർഡ് CPI സ്ഥാനാർത്ഥിയെ കയറ്റാത്തതിനെ തുടർന്നാണ് മുന്നണിയിലെ ഇരു പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടിയത്.

തങ്ങളുടെ സ്ഥാനാർത്ഥിയെ വാഹനത്തിൽ കയറ്റണം എന്ന് ആവശ്യപ്പെട്ട് ശ്രീകാന്തിൻ്റെ വാഹനം തടഞ്ഞ് സിപിഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. സിപിഎം പ്രവർത്തകർ ഉടനെ മാരകായുധങ്ങളുമായി എത്തി സിപിഐ പ്രവർത്തകരെ പരസ്യമായി അക്രമിക്കുകയായിരുന്നു. 15 മിനുട്ടോളം സംഘർഷം നീണ്ടുനിന്നു. തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രിക്കുകയായിരുന്നു.

Related Articles

Back to top button