IndiaLatest

ഇന്ത്യന്‍ നാവികസേനാ ദിനത്തിൽ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

ന്യൂ ഡല്‍ഹി : ഇന്ത്യന്‍ നാവികസേനാ ദിനം ഇന്ന്. 1971-ല്‍ പാകിസ്താനു മേല്‍ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാര്‍ഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. 49-ാം വാര്‍ഷികദിനത്തില്‍ വിവിധ നാവികസേന ആസ്ഥാനങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

“ഇന്ത്യന്‍ നാവികസേനയുടെ ധീരന്മാരായ എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബാംഗ ങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍. ഇന്ത്യന്‍ നാവികസേന സധൈര്യം നമ്മുടെ തീരങ്ങളെ രക്ഷിക്കുന്നതോടൊപ്പം എല്ലാ വിപത്ത് ഘട്ടത്തിലും മനുഷ്യരക്ഷ നിര്‍വ്വഹിക്കു ന്നതില്‍ മുന്‍പന്തിയിലാണെന്നും നൂറ്റാണ്ടുകളുടെ പാരമ്ബര്യമുള്ള സമൃദ്ധമായ നമ്മുടെ സമുദ്രയാത്രകളുടെ ചരിത്രവും ഈ ദിനത്തില്‍ നാം ഓര്‍ക്കണമെന്നും” പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Back to top button