IndiaKeralaLatest

ക്ഷേത്ര ദര്‍ശനം നടത്തുന്നവർ സംസ്‌കാരമുളള വസ്ത്രം ധരിക്കൂ ;അഭ്യര്‍ത്ഥനയുമായി അധികൃതര്‍

“Manju”

സിന്ധുമോൾ. ആർ

മുംബൈ : ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ സംസ്‌കാര പൂര്‍ണമായ വസ്ത്രം ധരിക്കണമെന്ന് മഹാരാഷ്ട്രയിലെ ഷിര്‍ദിയി സായിബാബ സന്‍സ്ഥാന്‍ അധികൃതര്‍. അടുത്തിടെയാണ് ക്ഷേത്ര ട്രസ്റ്റ് ഇതുസംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാരതത്തിന്റെ സംസ്‌കാരം അനുസരിച്ചുളള വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഏതൊക്കെ വസ്ത്രങ്ങള്‍ ധരിക്കണമെന്ന അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.ചില ആളുകള്‍ ആക്ഷേപകരമായ തരത്തിലുളള വസ്ത്രം ധരിച്ച്‌ ക്ഷേത്രത്തിലെത്തുന്നു എന്ന് ചില ഭക്തരുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണ് അധികൃതര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതേസമയം വസ്ത്രധാരണത്തെക്കുറിച്ച്‌ അഭ്യര്‍ത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്. ഒരു ദിവസം പതിനായിരത്തിലേറെ ഭക്താണ് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ ചില ഭക്തര്‍ പിന്തുണച്ചപ്പോള്‍ ആക്ടിവിസ്റ്റുകളായ ചിലര്‍ ക്ഷേത്ര അധികൃതരുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button