IndiaInternationalLatest

കോവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 6.55 കോടിയായി ഉയര്‍ന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം ആറര കോടി ആയി ഉയര്‍ന്നു. 6,75,673 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,55,13,293 ആയി ഉയര്‍ന്നു. മരണസംഖ്യ പതിനഞ്ച് ലക്ഷം പിന്നിട്ടു. 4,53,60,788 പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 2,17,986 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. 2,82,828 പേര്‍ മരണമടഞ്ഞു.

Related Articles

Back to top button