KeralaLatestThiruvananthapuram

പരസ്യ പ്രചാരണത്തിന് മണിക്കൂറുകള്‍ ബാക്കി; കൊട്ടിക്കലാശം പാടില്ല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടില്ലാതെയും കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നും പ്രവര്‍ത്തകരില്‍ ആവേശം പരമാവധി നിറക്കാനൊരുങ്ങുകയാണ് മുന്നണികള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണം പ്രവര്‍ത്തകരുടെ ആവേശം കെടാതെ സൂക്ഷിക്കുകയും വേണം.

കലാശക്കൊട്ടിലേക്കെത്തുമ്പോള്‍ മുന്നണികളുടെ മുന്നില്‍ രണ്ട് വെല്ലുവിളികളാണുള്ളത് ‍. അതിനാല്‍ അവസാനദിനത്തോെടത്തിയപ്പോള്‍ പലയിടത്തും റാലികള്‍ ചെറു ആഘോഘങ്ങളായി മാറി. അവസാനദിനവും കേന്ദ്രീകൃത കലാശക്കൊട്ട് ഒഴിവാക്കി വാര്‍ഡുകള്‍ തോറും റാലികളും വാഹനപര്യടനവും നടത്തി ആഘോഷമാക്കാനാണ് തീരുമാനം. നാടിന്റെ മുക്കിലും മൂലയിലുമെത്തുന്ന റാലികള്‍ നിരീക്ഷിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനും പിന്നാലെയുണ്ടാവും.

Related Articles

Back to top button